Today: 07 Sep 2024 GMT   Tell Your Friend
Advertisements
ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് സംഘടിപ്പിച്ച ഉമ്മന്‍ ചാണ്ടി അനുസ്മരണം വികാരോജ്ജ്വലമായി
Photo #1 - U.K. - Otta Nottathil - ormakalil_oommen_chandy_virtual_prog_oic_uk_europe
ലണ്ടന്‍: ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്(യു കെ / യൂറോപ്പ്) ജര്‍മ്മനി, യു കെ, അയര്‍ലണ്ട്, ഓസ്ട്രിയ, സ്വിറ്റ്സര്‍ലന്‍ഡ്, പോളണ്ട് യൂണിറ്റുകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഉമ്മന്‍ ചാണ്ടി അനുസ്മരണം വികാരോജ്വലമായി. കേരളത്തില്‍ നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നുമുള്ള രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, മാധ്യമ രംഗത്തെ പ്രമുഖരെ പങ്കെടുപ്പിച്ചു കൊണ്ടു നടത്തിയ 'ഓര്‍മയില്‍ ഉമ്മന്‍ചാണ്ടി' എന്ന ഓണ്‍ലൈന്‍ സമ്മേളനത്തിന്റെ ഔപചാരിക ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ എം എല്‍ എ നിര്‍വഹിച്ചു.

കക്ഷി രാഷ്ട്രീയ ഭേദമന്യേ താന്‍ ഉള്‍പ്പടെയുള്ള രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് വഴികാട്ടി ആയി മുന്‍പേ നടന്നു നീങ്ങിയ ആളായിരുന്നു ഉമ്മന്‍ ചാണ്ടി എന്നും അധികാരം നിലനിര്‍ത്താന്‍ അമിതാധികാരം പ്രയോഗിക്കുന്ന ഇന്നത്തെ ഭരണാധികാരികളില്‍ നിന്നും വ്യത്യസ്തമായി ജനക്ഷേമം ലക്ഷ്യമാക്കി മുന്നിട്ടിറങ്ങിയ ഭരണാധികാരി കൂടിയായിരുന്നു അദ്ദേഹമെന്നും അനുസ്മരണ സമ്മേളനം ഉല്‍ഘാടനം ചെയ്തുകൊണ്ട് വി ഡി സതീശന്‍ പറഞ്ഞു.

ചടങ്ങില്‍ എം എല്‍ എ മാരായ റോജി എം ജോണ്‍, സനീഷ് കുമാര്‍ ജോസഫ്, എ ഐ സി സി ദേശീയ വക്താവ് ഷമാ മുഹമ്മദ്, കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനവര്‍ പി സരിന്‍, ഉമ്മന്‍ ചാണ്ടിയുടെ മകള്‍ മറിയ ഉമ്മന്‍, ഐ ഒ സി ഗ്ളോബല്‍ കോര്‍ഡിനേറ്റര്‍ അനുരാ മത്തായി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ അബിന്‍ വര്‍ക്കി, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ജോര്‍ജ് കള്ളിവയലില്‍ എന്നിവര്‍ പ്രത്യേക ക്ഷണിതാക്കളായി പങ്കെടുത്തു അനുസ്മരണ സന്ദേശങ്ങള്‍ നല്‍കി.

ഐ ഒ സി യൂറോപ്പ് വൈസ് ~ ചെയര്‍മാന്‍ സിറോഷ് ജോര്‍ജ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഐ ഒ സി ജര്‍മ്മനി, കേരള ചാപ്റ്റര്‍ പ്രസിഡന്റും പ്രോഗ്രാം കോര്‍ഡിനേറ്ററുമായ സണ്ണി ജോസഫ് സ്വാഗതവും, ഐ ഒ സി യു കെ, കേരള ചാപ്റ്റര്‍ മീഡിയ കോര്‍ഡിനേറ്റര്‍ റോമി കുര്യാക്കോസ് നന്ദിയും അര്‍പ്പിച്ചു.

യൂറോപ്പിലെ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ വിവിധ യുണിറ്റുകളെ പ്രതിനിധീകരിച്ചുകൊണ്ട് ജോയി കൊച്ചാട്ടി (ഐ ഒ സി സ്വിറ്റ്സര്‍ലന്‍ഡ് പ്രസിഡന്റ്), ലിങ്കിന്‍സ്ററര്‍ മാത്യു (ഐ ഒ സി അയര്‍ലണ്ട് പ്രസിഡന്റ്), സാഞ്ചോ മുളവരിക്കല്‍ (ഐ ഒ സി അയര്‍ലണ്ട് വൈസ് ~ പ്രസിഡന്റ്), ടോമി തൊണ്ടംകുഴി (ഐ ഒ സി സ്വിറ്റ്സര്‍ലന്‍ഡ് ~ കേരള ചാപ്റ്റര്‍ പ്രസിഡന്റ്), സുജു ഡാനിയേല്‍ (ഐ ഒ സി യു കെ ~ കേരള ചാപ്റ്റര്‍ പ്രസിഡന്റ്), ജിന്‍സ് തോമസ് (ഐ ഒ സി പോളണ്ട് ~ പ്രസിഡന്റ്), ഗോകുല്‍ ആദിത്യന്‍ (ഐ ഒ സി പോളണ്ട് ~ ജനറല്‍ സെക്രട്ടറി), അജിത് മുതയില്‍ (ഐ ഒ സി യു കെ വക്താവ്), ബോബിന്‍ ഫിലിപ്പ് (ഐ ഒ സി യു കെ ~ കേരള ചാപ്റ്റര്‍) എന്നിവര്‍ ചടങ്ങില്‍ ഉമ്മന്‍ ചാണ്ടിയെ അനുസ്മരിച്ചു സംസാരിച്ചു.

ജര്‍മനിയില്‍ നിന്നുള്ള സാമൂഹിക, സാംസ്കാരിക ~ മാധ്യമ പ്രവര്‍ത്തകരായ ജോസ് കുമ്പിളുവേലില്‍, അഗസ്ററിന്‍ ഇലഞ്ഞിപ്പള്ളി, ഷൈനു ക്ളെയര്‍ മാത്യൂസ് (യുകെ) തുടങ്ങിയവരും നിരവധി രാജ്യങ്ങളില്‍ നിന്നുള്ള കോണ്‍ഗ്രസ് / ഐ ഒ സി പ്രവര്‍ത്തകരും ഉമ്മന്‍ ചാണ്ടിയെ നെഞ്ചോടു ചേര്‍ത്ത സുമനസുകളും സമ്മേളനത്തിന്റെ ഭാഗമായി.
- dated 23 Jul 2024


Comments:
Keywords: U.K. - Otta Nottathil - ormakalil_oommen_chandy_virtual_prog_oic_uk_europe U.K. - Otta Nottathil - ormakalil_oommen_chandy_virtual_prog_oic_uk_europe,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
uk_visa_fraud_bbc
യുകെയിലെ വിസ തട്ടിപ്പില്‍ മലയാളികളടക്കം കുടുങ്ങുന്നു: ബിബിസി റിപ്പോര്‍ട്ട് Recent or Hot News
തുടര്‍ന്നു വായിക്കുക
uk_limits_arms_export_to_israel
ഇസ്രായേലിലേക്കുള്ള ആയുധ കയറ്റുമതി യുകെ നിയന്ത്രിക്കുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
oicc_uk_new_national_committe
ഒഐസിസി(യുകെ) പുതിയ നാഷണല്‍ കമ്മിറ്റി സെപ്. 1ന് അധികാരമേല്‍ക്കും
തുടര്‍ന്നു വായിക്കുക
uk_nurse_death_husband
യുകെയില്‍ കുഴഞ്ഞുവീണു മരിച്ച നഴ്സിന്റെ ഭര്‍ത്താവ് ജീവനൊടുക്കി
തുടര്‍ന്നു വായിക്കുക
reception_oicc_uk_aicc_secretary_perumal_viswanathan
എഐസിസി സെക്രട്ടറി പെരുമാള്‍ വിശ്വനാഥന് ഒഐസിസി(യു കെ) ലണ്ടനില്‍ സ്വീകരണം നല്‍കി
തുടര്‍ന്നു വായിക്കുക
uk_gender_extremism_law
സ്ത്രീവിരുദ്ധത തീവ്രവാദമായി കണക്കാക്കാന്‍ യുകെ
തുടര്‍ന്നു വായിക്കുക
northern_ireland_bomb
നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ ലോകയുദ്ധ കാലത്തെ ബോംബ് കണ്ടെത്തി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us